പ്രിയേ പ്രണയിനീ (തിലോത്തമാ)
This page was generated on April 30, 2024, 4:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:39.
പ്രിയേ പ്രണയിനീ പ്രിയേ ഓ....
പ്രിയേ പ്രണയിനീ പ്രിയേ
മാനസ പ്രിയേ പ്രണയിനീ പ്രിയേ

ദീപാരാധന താലവുമായെന്റെ
ദേവാലയ നട തുറന്നൂ നീ
മംഗല്യ പൂജയ്ക്കു പൂനുള്ളിത്തന്നത്
മന്ദപവനനോ മല്ലീശരനോ?
മന്ദപവനനോ... മല്ലീശരനോ?

പ്രിയേ പ്രണയിനീ പ്രിയേ ഓ....
പ്രിയേ പ്രണയിനീ പ്രിയേ
മാനസ പ്രിയേ പ്രണയിനീ പ്രിയേ

രാധാമാധവ ഗാനവുമായെന്റെ
രാഗസദസ്സിലിരുന്നൂ നീ
സങ്കല്‍പ്പ വീണയ്ക്കു തന്ത്രികള്‍ തന്നത്
സംക്രമസന്ധ്യയോ തിങ്കള്‍ക്കലയോ?
സംക്രമസന്ധ്യയോ... തിങ്കള്‍ക്കലയോ?

പ്രിയേ പ്രണയിനീ പ്രിയേ ഓ....
പ്രിയേ പ്രണയിനീ പ്രിയേ
മാനസ പ്രിയേ പ്രണയിനീ പ്രിയേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts