കണ്ടു ഞാന്‍ കണ്ടു (മലരും കിളിയും )
This page was generated on March 28, 2024, 7:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,സുധ ചന്ദ്രൻ ,ലാലു അലക്സ്
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2023 14:04:02.



കണ്ടു ഞാൻ കണ്ടു ആരും കാണാമയിൽപ്പീലികൾ
പണ്ടേ മാനം കാണാത്ത പൊൻപീലികൾ
(കണ്ടു ഞാൻ കണ്ടു...)

ഒരുപുഴയായ് അലഞൊറിയുന്നോർമ്മകൾ
അവയിൽ കുളിരായ് കലരുന്നനുഭൂതികൾ
(ഒരു പുഴയായ്...)
അഹാ... നുകരാത്ത പൂക്കൾ പോലെ
അഹാ... ഇമ വിടരും നാളുകൾ
കവിളുകളിൽ കനവുകളിൽ ഉഷസ്സുകളിൽ
പൊന്നായ പൊന്നു ചാർത്തും
അരിപിരി വള്ളിയിലൂഞ്ഞാലാടുമെൻ താരുണ്യം
(കണ്ടു ഞാൻ കണ്ടു...)

നിറമണികൾ ഉതിരും പ്രിയസന്ധ്യകൾ
മിഴിയിൽ കതിരായ് വിരിയും മോഹങ്ങൾ
(നിറമണികൾ....)
അഹാ... പുലർക്കാല നെല്ലിപ്പൂവിൻ
അഹാ... ഓമൽ പ്രതീക്ഷകളെൻ
മുടിയിഴയിൽ വനികകളിൽ രജനികളിൽ
നവരത്നപ്പൂ നിറയ്ക്കും
അണിയംപൂ ചൂടിക്കാൻ നാണിക്കും യൗവ്വനം
(കണ്ടു ഞാൻ കണ്ടു...)
 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts