ഖല്‍ബിന്റെ (സഖാവ്‌ )
This page was generated on April 27, 2024, 2:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംവി ഡി രാജപ്പന്‍
ഗാനരചനകല്ലയം കൃഷ്ണദാസ്
ഗായകര്‍മധുഭാസ്കർ ,ആലീസ് ഉണ്ണികൃഷ്ണൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:10.

ഖല്‍ബിന്റെ കിന്നാരം പൂക്കണനേരത്ത്
പെണ്ണേ നിന്‍ പൂങ്കവിളില്‍ പൂക്കാലം
മാരന്റെ ചുംബനപ്പൂക്കാലം
മാരന്‍ മുത്തിച്ചുവപ്പിച്ച പൂക്കാലം

അത്തറുമണക്കണ നിന്മുടിക്കെട്ടില്‍
മൊഹബ്ബത്തിന്‍ തട്ടം അണിയിക്കും നേരം
മൊഞ്ചുള്ള പെണ്ണേ നിന്‍ ചെഞ്ചുണ്ടില്‍ വിടരുന്ന നാണം
മുകരാന്‍ മാരന്‍ മഹറായി നൂറുമുത്തം നല്‍കും

മൈലാഞ്ചി മണിയറയില്‍ വാസന ശയ്യയില്‍
എന്തിനീ കള്ളപ്പരിഭവ ഭാവം
ഹൂറി നിന്മാറില്‍ കണവന്റെ വിരലുകള്‍ ഇഴയണ നേരം
കണവന്റെ വിരലുകള്‍ ഇഴയണ നേരം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts