ദേവാംഗനേ ദേവസുന്ദരീ (രാജാവിന്റെ മകന്‍ )
This page was generated on April 23, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ഉണ്ണി മേനോന്‍ ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രതീഷ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:07.



ദേവാംഗനേ ദേവസുന്ദരീ
സ്നേഹാർദ്രയാം ഗോപകന്യകേ
ഈകായലോരം കേളീഗൃഹം
അലമാലകൾ, തിരമാലകൾ
ആടി പാടി തീരത്തോടുന്നു
(ദേവാംഗനേ...)

ഈ തീരഭൂമിയെ കായലോളങ്ങൾ
വാരിപുണരുകയാണെന്നും
നീയൊരു കായലോളമായെന്റെ
പൂമണിമാറിൽ ചാഞ്ഞുറങ്ങൂ
(ദേവാംഗനേ..)

ഈ സായംസന്ധ്യതന്‍ സിന്ദൂരരേഖയിൽ
ആരു കുങ്കുമക്കുറി വരച്ചു
ഈ വഴി വന്നൊരു രാജകുമാരൻ
ഈ തിരുനെറ്റിയിൽ കുറി വരച്ചു
(ദേവാംഗനേ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts