അക്കുത്തിക്കുത്താനവരമ്പേ (അമ്പാടിതന്നിലൊരുണ്ണി )
This page was generated on May 8, 2024, 6:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനമുട്ടാര്‍ ശശികുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,ആശാലത ,അമ്പലപ്പുഴ ജ്യോതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:03.
അക്കുത്തിക്കുത്താനവരമ്പേ-
ലല്ലിത്തേനണി മഞ്ചലിലേറി
കന്നിപ്പൂ നീചൂടി വാ
മാമരപ്പൂഞ്ചില്ലയില്‍ മുത്താന്‍
ഊയലാടും കാറ്റേ വാ

മാനത്തെ താമരമുകിലിന്‍
ചിറകില്‍ മഴവില്ലാടുന്നു
നീ താഴത്തെ മരതകവനികയില്‍
അരമണി നിറമണി തിറയാടി
അക്കം‌പക്കം അമ്പിളിവക്കം
കിന്നാരം നീപാടിവാ
ഇല്ലംവല്ലം തെയ്യം പാട്ടിന്‍
മന്ദാരം നീചൂടിവാ

ലാല്ലാലാലാ....

ആലോലം ആമരമീമരം ആതിരാപൊന്‍‌തിര കതിരേകി
നീ താലോലം തകധിമി തരികിട
തകധിമി തരികിട ജതിപാടി
പൊന്നും പൂവും ചുണ്ടില്‍ തേനും
എന്നെന്നും നീ കൊണ്ടുവാ
ചെല്ലം ചെല്ലം ചിത്തിരക്കിണ്ണം
ചാഞ്ചാടി നീ കൊണ്ടുവാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts