വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എ ജെ ജോസഫ് |
ഗാനരചന | കെ ജയകുമാര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സുകുമാരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:59.
കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ (കാരുണ്യക്കതിര്‍ വീശി) കണ്ണീര്‍ക്കടലില്‍ ചിറകെട്ടും പുഞ്ചിരിയാണോ ജീവിതം (2) പൊയ്മുഖത്തിലൊളിപ്പിക്കുംവഞ്ചനയാണോ ജീവിതം സ്നേഹത്തിന് ചന്ദ്രികയില്‍ ജീവിതമോ പൂങ്കാവനം (2) റഹ്മാനാമവനീ കഥയെല്ലാമറിയുന്നു (2) കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ ജീവിതത്തെരുവീഥികളില്‍ ദുഃഖവുമായി നാം അലയുമ്പോള്‍ (2) നബിവചനപ്പൂന്തേന്മഴയില് നെഞ്ചകപ്പൂ നിറയേണം കദനത്തിന്‍ കരിമുകിലോ ഒരു കാറ്റില്‍ ചിതറേണം (2) സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു (2) കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ കാരുണ്യക്കതിര്‍ വീശി റംസാന്‍പ്പിറ തെളിയുമ്പോള്‍ കരളുകളില്‍ കനിവിന്റെ കുളിരൂറിടുന്നിതാ റഹ്മാനാമവനീ കഥയെല്ലാമറിയുന്നു സുബഹാനാം അവനോ കാരുണ്യം ചൊരിയുന്നു |