വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 01 2018 15:58:07.
മഥുരാപുരിയൊരു മധുപാത്രം - അതിൽ നിറയും മദിരയിതാ മാദക മായിക ലഹരിയിതാ - ഇതു നുകരൂ നുകരൂ നുകരൂ (മഥുരാ) മധുപനുറങ്ങാൻ മലരിതൾ പോലെ മഞ്ചലിതാ മണി മഞ്ചലിതാ വീശി വീശി ഉറക്കൂ താമര വിശറികളേ മലർ വിശറികളേ (മഥുരാ) പകൽക്കിനാവിൻ പടികൾ കടന്നൊരു പാരിജാതം കൊണ്ടുവരൂ - ഒരു പാരിജാതമെനിയ്ക്കു തരൂ പനിനീർ ചോലകൾ നീന്തിവരുന്നൊരു കാറ്റിൻ കുളിരു തരൂ - പൂങ്കാറ്റിൻ കുളിരു തരൂ (മഥുരാ) പറന്നു പോമൊരു പൊന്നരയന്ന- ത്തൂവലെടുത്തു തരൂ - ഒരു തൂവലെനിയ്ക്കു തരൂ തുടുത്ത മുന്തിരി നീരിൽ മുക്കി എഴുതണമൊരു ചിത്രം ഇനി എഴുതേണം ഒരു ചിത്രം ആരുടെ ആരുടെ ചിത്രം |