എത്ര പൂക്കാലം [F Dominant] (രാക്കുയിലിന്‍ രാഗസദസ്സില്‍ )
This page was generated on April 24, 2024, 4:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ് ,ബി അരുന്ധതി
രാഗംഷണ്മുഖപ്രിയ
അഭിനേതാക്കള്‍മമ്മൂട്ടി ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:56.



എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍
എത്ര നവരാത്രികളിലമ്മേ (എത്ര )
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ
പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥിലയിനിയും പ്രിയ ജനകസുതയെയൊരു
വിരഹ കഥയാക്കുമോ?
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ?
നിന്നിലെ പ്രേമ ഭാവമോ?
എന്നെ ഞാനാക്കും ഗാനമോ?
ഒടുവിലെന്റെ ഹൃദയതീരം
അണയുമോരഴകിതില്‍ (ഷണ്മുഖ)

എത്ര ദുഃഖങ്ങളിനി എത്ര വനവാസം
അതില്‍ എത്ര വിധി വിളയാട്ടമിന്നും! (എത്ര ദുഃഖങ്ങളിനി)
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ്
വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചനിനിയും നിന്നെ എരിയും
തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ?
തെളിയുക തെളിയുക തെളിയുക നീ (ഷണ്മുഖ)

പാധനിധ തകജണുധാം
ധാനിസനി തകജണുധാം
നീസരിസ തകജണുധാം ത തകജനു തകധിമി
പധനിസനിധപമ (ഷണ്മുഖ )
പധപ പധപ പധപ രിഗമപ
ധനിധ ധനിധ ധനിധ ഗമപധ
നിസനി നിസനി നിസനി മപധനിസാ
നിസരിസ നിസരിസ നിസരിസ നിസരിസ
നിസരീ തരികിടധിം നിസരീ തരികിടധിം
സരിഗരി സരിഗരി സരിഗരി സരിഗരി
സരിഗാ തരികിടധിം സരിഗാ തരികിടധിം
ഗരിസരിഗ തരികിടധിന്നധിം ആ ..ആ ..
മഗരിഗമ തരികിടധിന്നധിം
ആ ..ആ .. തരികിടധിന്നധിം
ഗമപാ ഗമപാ ഗമപ
ഗമപ ഗമപ ഗമപ ഗാ മാ പാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts