ഹൃദയം ഒരു വല്ലകി (പടയണി )
This page was generated on April 26, 2024, 7:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ദേവന്‍ ,മോഹന്‍ ലാല്‍ ,Shobhna ,അടൂര്‍ ഭാസി ,കുണ്ടറ ജോണി ,മാള അരവിന്ദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:55.

ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി
എന്നും എന്നും ഓര്‍മ്മ വെയ്ക്കാന്‍
ഇന്ന് പാടും പല്ലവി നമ്മള്‍ പാടും പല്ലവി
(ഹൃദയം ഒരു വല്ലകി)

വര്‍ണ്ണ ചിറകും നേടി വിണ്ണിന്‍ വനികയും തേടി
വര്‍ണ്ണ ചിറകും നേടി വിണ്ണിന്‍ വനികയും തേടി
ഓരോ ദിനവും മറഞ്ഞാലും ഒരുദിനം ഓര്‍മ്മയില്‍ പൂവിരിക്കും
ഈ സുദിനം ഈ ധന്യ ദിനം
ഈ സുദിനം ഈ ധന്യ ദിനം (ഹൃദയം ഒരു വല്ലകി)

മഞ്ഞില്‍ മഴയില്‍ മുങ്ങി കയ്പ്പും മധുരവുമായി
മഞ്ഞില്‍ മഴയില്‍ മുങ്ങി കയ്പ്പും മധുരവുമായി
ഇനിയും കാലം പോയാലും ഇതുപോല്‍ നാമെന്നും പുലരേണം
പിരിയാതെ വേര്‍പിരിയാതെ
പിരിയാതെ വേര്‍പിരിയാതെ (ഹൃദയം ഒരു വല്ലകി)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts