അനുരാഗ ദാഹം നയനങ്ങളില്‍ (വരന്മാരെ ആവശ്യമുണ്ടു് )
This page was generated on April 25, 2024, 10:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ ജെ ജോയ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,സ്വപ്ന ,കുതിരവട്ടം പപ്പു ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2023 15:32:27.

അനുരാഗ ദാഹം നയനങ്ങളില്‍
അഭിലാഷ രാഗം അധരങ്ങളില്‍
സീമന്തിനീ കാണുന്നു നിന്‍ ഭാവങ്ങളില്‍ ഞാന്‍
(അനുരാഗ)
അനുരാഗ ദാഹം നയനങ്ങളില്‍

ഏതോ കള്ളനാണം നിന്‍റെ കവിളിന്‍ തടങ്ങളില്‍ (2)
വചനങ്ങള്‍ വസന്തോത്സവം ചലനങ്ങള്‍ മദനോത്സവം (2)
സീമന്തിനീ കാണുന്നു നിന്‍ മൗനങ്ങളില്‍ ഞാന്‍
അനുരാഗ രാഗം നയനങ്ങളില്‍

ഏതോ ഇന്ദ്രജാലം നിന്‍ കരളിന്‍ കയങ്ങളില്‍ (2)
തൊടുക്കുന്നു മലര്‍ബാണങ്ങള്‍ രചിക്കുന്നു രതിഗീതങ്ങള്‍ (2)
സീമന്തിനീ കാണുന്നു നിന്‍ ധ്യാനങ്ങളില്‍ ഞാന്‍
(അനുരാഗ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts