പ്രഥമരാവിന്‍ (ചങ്ങാത്തം )
This page was generated on April 20, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരവീന്ദ്രൻ
ഗാനരചനപുതിയങ്കം മുരളി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:18.


മ്....
പ്രഥമരാവിന്‍ ... രാവിന്‍ .... രാവിന്‍ ....
കുളിരിറങ്ങി
കരളില്‍ ദാഹം.. ദാഹം.. ദാഹം...പെയ്തടങ്ങി
മഞ്ഞില്‍ മൂടിയ പുലരിചൂടിയ
മലരിലൂറിയ മദനരാഗം

ആരോമല്‍ക്കാറ്റിന്‍ ചുണ്ടുകൊണ്ട്
നീരോട്ടം തൂകും ചെണ്ടില്‍ കണ്ടു
പുളകം ഞൊറിയും തെന്നല്‍ തഴുകും
ഇലയില്‍ നാണം പൊതിയും പടിയില്‍
തളിരിലൊളിയും കന്നിപ്പൂവിന്‍
ഹൃദയം മധുപന്‍ ഞൊടിയില്‍ കവരും

നീലാകാശം നിന്‍ കണ്ണില്‍ കണ്ടു
മോഹാവേശം നിന്‍ മെയ്യില്‍ കണ്ടു
മനസ്സിന്‍ ഇതളില്‍ ഉതിരും മധുരം
മദനന്‍ നുകരും നിമിഷം നിറയും
അടയും മിഴിയില്‍ ചൊടിയില്‍ ഉടലില്‍
തിരയില്‍ മോഹം പതയും കവിയും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts