മഞ്ഞുതുള്ളിയുടെ കുഞ്ഞു കവിളിലും (ലയം [ഉവ്വ്])
This page was generated on April 30, 2024, 9:53 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:18.
മഞ്ഞുതുള്ളിയുടെ കുഞ്ഞുകവിളിലും
നുള്ളുകുങ്കുമം ചാര്‍ത്തി ഒരു
നുള്ളുകുങ്കുമം ചാര്‍ത്തി
കന്യകേ ഉഷാ കന്യകേ
ഉദയകന്യകേ വരിക നീ വരിക നീ

നിന്റെ പൊന്‍ വിരല്‍ തുമ്പിലെ പനീര്‍
ചെമ്പകങ്ങള്‍ മുകരുമ്പോള്‍
കമ്പിതാംഗനായ് നില്‍പ്പുകാലമാം കാമുകന്‍
കന്യകേ വരികനീ വരികനീ

ലാലാലാ.............. ആ....

എന്നുനിന്റെയളകാപുരീ മഞ്ജുഭാഷിണികള്‍
വീണമീട്ടിനിന്‍ മന്ദിരാങ്കണമുണര്‍ന്നുവോ?
എന്റെ പേരിലെഴുമക്ഷരങ്ങളെ
നിന്റെയീരടികള്‍ കോര്‍ത്തുവോ
കന്യകേ വരികനീ വരികനീ

എങ്ങുനിന്റെയമരാവതി
മന്ദഗാമിനികള്‍ നൃത്തമാടിനിന്‍
ചന്ദ്രവല്ലരിതളിര്‍ത്തുവോ?
നിന്നശോകസഖി പുഞ്ചിരിച്ചുവോ
പൊന്നിലഞ്ഞികള്‍ പൂത്തുവോ?
കന്യകേ വരികനീ വരികനീ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts