പൂനുള്ളും കാറ്റേ (എതിര്‍പ്പുകള്‍ )
This page was generated on March 28, 2024, 10:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഉണ്ണി ആറന്മുള
ഗായകര്‍വാണി ജയറാം
രാഗംപഹാഡി
അഭിനേതാക്കള്‍ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:10.

പൂ നുള്ളും കാറ്റേ പൂങ്കാറ്റേ
പുന്നമടക്കായലിലെ കുളിർ കാറ്റേ
പോയ് വരാമോ ഒന്നു പോയ് വരാമോ
പടിഞ്ഞാറൻ തീരത്ത് പനയോലക്കൂട്ടിലെ
ഏകാന്ത കാമുകനെ തഴുകി വായോ
അവനറിയാതെ വലം വെച്ചു വായോ

ഏഴരവെളുപ്പിനു പോയതാണേ
ഏഴാം നാൾ വരുമെന്ന് കേട്ടതാണേ (2)
വിളക്കിനും കണ്ടില്ല വിഷു കൂടാൻ വന്നില്ല (2)
അവനെ കണി കാണാൻ കൊതിയായി
അവനോടൊന്നുരിയാടാൻ മോഹമായി
(പൂ നുള്ളും...)

തൃക്കോവിൽ കാർത്തിക തിരുനാളാണേ
തിരുവാറന്മുളയപ്പൻ പിറന്നാളാണേ (2)
അഭിഷേകം കാണാൻ അൻപൊലി കേൾക്കാൻ(2)
അവനൊന്നിതു വഴി വന്നെങ്കിൽ
അരികിൽ ചേർന്നൊന്നിരുന്നെങ്കിൽ
(പൂ നുള്ളും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts