വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | പഹാഡി |
അഭിനേതാക്കള്‍ | സത്യന് ,പ്രേം നസീര്‍ ,കെ ആർ വിജയ ,അംബിക സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:28.
Pranayagaanam paaduvanay പ്രണയഗാനം പാടുവാനായ് പ്രമദവനത്തില്‍ വന്നു ഞാന്‍ വിരഹഗാനം പാടിപ്പാടി പിരിഞ്ഞുപോവുകയാണു ഞാന്‍ പിരിഞ്ഞു പോവുകയാണു ഞാന്‍ ഇവിടെ വിരിയും വെണ്ണിലാവും ഈ യമുനാ തീരവും ഇരുളിലലിയും മൌനഗാനവും ഇനിയുമെന്നെ തേടിവരുമോ? തേടിവരുമോ തേടിവരുമോ? മലര്‍മിഴികള്‍ തുറക്കുകില്ലേ മന്ദഹാസം വിടരുകില്ലേ ഉണരുകില്ലേ പ്രേമഗായകന്‍ ഉണരുകില്ലേ ഉണരുകില്ലേ ? സ്മരണകള്‍തന്‍ മണ് വിളക്കില്‍ തിരികൊളുത്തും കാലമേ ഇനിയൊരിക്കല്‍ ജീവിതത്തിന് ജനലഴിയില്‍ തേടി വരുമോ? തേടി വരുമോ? തേടി വരുമോ? |