വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍ കുട്ടി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | മിശ്ര ശിവരഞ്ജിനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:52.
മ്..... മ്..... ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായീ മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടീ മറഞ്ഞുപോയീ ആമന്ദഹാസം ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം ഇലകൊഴിയും...... ഒരുകൊച്ചു സ്വപ്നവുമായ് ഒരുനുള്ളു മോഹവുമായ് ഇണക്കിളീ ഈ നെഞ്ചില്‍ പറന്നുവന്നു പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ് അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നൂ എരിഞ്ഞുപോയീ.... രാപ്പാടിപ്പെണ്ണിന്‍ കനവുകളും ആ കാട്ടുതീയില്‍ ഇലകൊഴിയും.......... പ്രേമത്തിന് മധുരിമയും വിരഹത്തിന് കണ്ണീരും രാപ്പാടി രാവുകളില്‍ തേങ്ങിയോനീ വര്‍ഷങ്ങള്‍പോയാലും ഇണവേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മ്മകളില്‍? മറക്കുവാനാകുമോ ആ ദിവ്യരാഗം ആദ്യാനുരാഗം ജന്മങ്ങളില് ഇലകൊഴിയും........... |