പുലര്‍കാല സുന്ദര (ഒരു മെയ്മാസ പുലരിയില്‍ )
This page was generated on April 20, 2024, 4:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംരവീന്ദ്രൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംമലയമാരുതം
അഭിനേതാക്കള്‍മുരളി ,നെടുമുടി വേണു ,ശാരി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2013 08:12:39.

പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വര്‍ണ്ണച്ചിറകുമായ് പാറി
പുലര്‍കാലസുന്ദര സ്വപ്നത്തില്‍ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നീരദ ശ്യാമള നീല നഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി

ജീവന്റെ ജീവനില്‍ നിന്നുമൊരജ്ഞാത
ജീമൂത നിര്‍ഝരി പോലെ
ചിന്തിയ കൌമാര സങ്കല്‍പ്പധാരയില്‍
എന്നെ മറന്നു ഞാന്‍ പാടി



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts