ആടാം നമുക്കു പാടാം (ആലിപ്പഴങ്ങള്‍ )
This page was generated on April 18, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനമറിയാമ്മ ഫിലിപ്പ്
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,എൻ ലതിക ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:35.

ആടാം... പാടാം
ആടാം നമുക്കുപാടാം
മദനസംഗീത മേള
ഇരുമെയ്യൊന്നായ് ഇരുമെയ്യൊന്നായ്
ഉന്മാദലീലക്കായ് മൂകം
ആടാം പാടാം

മെയ്യോട് മെയ്ചേരും തളിരേ
അനുരാഗപ്പനിനീരിന്‍ കുളിരേ
ഇളമെയ്യില്‍ നിറയുന്ന താരുണ്യമേ
എന്റെ തളിര്‍മേനി തഴുകിത്തരൂ
ആനന്ദം പരമാനന്ദം

മധുരത്തേന്‍ കിനിയുന്ന മലരേ
മധുപാനചഷകം തുറക്കൂ
ലളിതലാവണ്യസുഖമേ ഈ
ലഹരിനാലസ്യം പകരൂ
ആനന്ദം പരമാനന്ദം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts