കുയിലേ കുയിലേ (ഉമ്മ )
This page was generated on April 26, 2024, 5:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1960
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എ എം രാജ ,എം എസ്‌ ബാബുരാജ്‌ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ പി ഉമ്മർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:24.


കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?
കാട്ടുമലരെ കവിളിനു കുങ്കുമമെവിടെ?
എന്‍ കിങ്ങിണിയെവിടെ?
കിനാവുതന്നുടെ സാമ്രാജ്യത്തില്‍ കിരീടധാരണമായി
കുയിലേ കുയിലേ കുഴലെവിടെ പാട്ടെവിടെ?

കുയിലിനു പാടാനിണവേണം തുണവേണം
കളകളമുയരും വനനദിതന്‍ ശ്രുതിവേണം
കൈത്താളം വേണം
പാടിടും കുയിലന്നേരം തന്‍
പ്രേമതരളിതഗാനം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts