കുറുമൊഴിമുല്ലപ്പൂത്താലവുമായി (കൂട്ടുകാര്‍ )
This page was generated on April 19, 2024, 2:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:23.
 
(പു) കുറുമൊഴിമുല്ലപ്പൂത്താലവുമായി കുളിച്ചു തൊഴുതു വരുന്നവളേ
പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ - എന്റെ പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
(സ്ത്രീ) ആരെങ്കിലും വന്നു കണ്ടാലോ അര്‍ത്ഥം വെച്ചു ചിരിച്ചാലോ (2)
ഞാനില്ല – ഞാനില്ല – ഞാനില്ല

(പു) പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
(സ്ത്രീ) ഞാനില്ല – ഞാനില്ല – ഞാനില്ല

(പു) നിന്റെ കിനാവിന്റെ ഇളനീരേതൊരു നീലക്കാര്‍വര്‍ണ്ണനു നേദിച്ചു
നിന്‍ പ്രേമപൂജാപുഷ്പങ്ങളാരുടെ അമ്പലനടയില്‍ പൂജിച്ചു (2)
(സ്ത്രീ) മറ്റൊരു ദേവനെനിക്കില്ല മറ്റൊരു ശ്രീകോവിലില്ല

(പു) പുതുമഴ കൊള്ളേണ്ട പൊന്‍വെയില്‍ കൊള്ളേണ്ട
പച്ചിലക്കുടക്കീഴില്‍ നിന്നാട്ടേ
(സ്ത്രീ) ഞാനില്ല – ഞാനില്ല – ഞാനില്ല

(പു) തൊടുന്നതെല്ലാം പൊന്നാകും നിന്‍ താമരവളയകൈവിരലാല്‍
എന്‍ മനോരാജ്യത്തെ ദേവാലയത്തിലെ
മണ്‍വിളക്കെന്നു കൊളുത്തും നീ (2)
(സ്ത്രീ) വൃശ്ചികവൃതമൊന്നു കഴിഞ്ഞോട്ടേ
വിവാഹമോതിരമണിഞ്ഞോട്ടേ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts