വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ജോണ്സണ് |
ഗാനരചന | പി കെ ഗോപി |
ഗായകര്‍ | എം ജി ശ്രീകുമാർ ,കെ എസ് ചിത്ര |
രാഗം | കാംബോജി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:24.
കതിരോലപ്പന്തലൊരുക്കി പടകാളിമുറ്റമൊരുക്കി മാളോര് വരവേല്ക്കാനായ് (കതിരോല) ഉടവാളിന് തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം നാടാകെ പാടാന്‍ വായോ (കതിരോല) വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ആനയുമമ്പാരിയും കൊണ്ടുവായോ (കതിരോല) ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍ ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും (കതിരോല) |