ഇന്ദ്രചാപത്തിന്‍ ഞാണഴിഞ്ഞു (ഇടനിലങ്ങള്‍ )
This page was generated on April 16, 2024, 2:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:08.

ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ
കന്നിമണ്ണ്‌ കുളിരണിഞ്ഞു
(ഇന്ദ്രചാപത്തിൻ....)
മനസ്സൊരു മയിൽപ്പേടപോലെ പ്രിയ-
മൈഥിലി മധുമാസപ്പുലരിപോലെ
ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ
കന്നിമണ്ണ്‌ കുളിരണിഞ്ഞു

മണ്ണും വിണ്ണും മോതിരം മാറുന്ന
മംഗളസ്വയംവരയാമം
മംഗളസ്വയംവരയാമം
മെയ്യുരുമ്മി കളഹംസമിഥുനങ്ങൾ നീന്തുമീ
കയ്യോന്നിപുഴയുടെ ഓരം
കാലങ്ങൾ അറിയാതെ കല്പങ്ങൾ അറിയാതെ
ഈ ശിലാതല്പത്തിൽ അലിയാം നമുക്കീ
ഭൂമിയെ പർണ്ണക്കുടീരമാക്കാം
ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു ഇന്നീ
കന്നിമണ്ണ്‌ കുളിരണിഞ്ഞു

ഈണം ശ്രുതിയെ മാറിൽ പടർത്തും
ഈ ആദ്യ സംഗമ രഹസ്യം
ഈ ആദ്യ സംഗമ രഹസ്യം
ഓളങ്ങൾ ഇണചേർന്നു സ്വയം മറന്നൊഴുകുമീ
ഓമൽ പുഴയുടെ തീരം
രാവുകൾ കാണാതെ പകലുകൾ കാണാതെ
നീലക്കടമ്പുകളായ് പൂക്കാം നമുക്കീ
നിമിഷങ്ങൾ നക്ഷത്ര ലഹരിയാക്കാം
(ഇന്ദ്രചാപത്തിൻ.....)
ഇന്ദ്രചാപത്തിൻ ഞാണഴിഞ്ഞു.....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts