നിമിഷം സുവര്‍ണ്ണ (എന്റെ അമ്മു,നിന്റെ തുളസി,അവരുടെ ചക്കി)
This page was generated on March 29, 2024, 7:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലചന്ദ്ര മേനോന്‍ ,വേണു നാഗവള്ളി ,ഉർവ്വശി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:06.


ആ.... ആ.....
നിമിഷം സുവര്‍ണ്ണനിമിഷം
ഞാന്‍ തേടിവന്ന നിമിഷം
തരുനീ എനിക്കു തരുനീ
ഈ ജന്മം ആഹാ സഫലം

ആദിയിലേതോ തിരുമൊഴികള്‍
പാടിയുണര്‍ത്തിയ താമര ഞാന്‍
ഇരുളില്‍ നിന്നെ തിരയും നേരം
ഒരുകിനാവുപോല്‍ അരികില്‍ വന്നുവോ?
നീയിന്നെന്റെ മൌനമോ?
നീയിന്നെന്റെ മൌനമോ?

നീയറിയില്ലെന്‍ നിനവുകളില്‍
നീപകരുന്നൊരു നിര്‍വൃതികള്‍
ഇളനീര്‍ തന്നു കുളിര്‍നീര്‍ തന്നു
ഉണരുമെന്നിലെ കിളിമകള്‍ക്കുനീ
തന്നു തണ്ണീര്‍പ്പന്തലും
തന്നു തണ്ണീര്‍പ്പന്തലും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts