പൂവിളികള്‍ (ബിന്ദു)
This page was generated on May 7, 2024, 1:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംപീറ്റര്‍ റൂബെന്‍
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:02.

പൂവിളികള്‍ പാട്ടുകളായ്
തൂവൽ വിടർത്തുന്നു
പൂവിതളിൻ കതിരൊളികൾ
പുലരിയുണർത്തുന്നു
ഭാരതക്ഷേത്രം ക്ഷേമം തന്നുടെ കളഭം കൂട്ടുന്നു
ഭാവിതൻ ഗീതാമന്ത്രവുമായ്
മാനവരണയുന്നു
(പൂവിളികൾ...)

ഇവിടെ മണ്ണിൽ പാവനമണ്ണിൽ
ഇതൾ വിരിയട്ടെ സ്നേഹം
മതവും ജാതിയും കെട്ടിയുണർത്തിയ
മതിലുകൾ ഇടിയട്ടെ
ഇടിഞ്ഞു തകരട്ടെ
മനുഷ്യനുണരട്ടെ
അവന്റെ മനസ്സു വളരട്ടെ
(പൂവിളികൾ...)

ഇവിടെ ഈ ഭൂവിൽ ഭാരതഭൂവിൽ
വേർപ്പൊഴുക്കട്ടെ ശക്തി
അലസത കെട്ടിയ തടവറയെല്ലാം
അദ്ധ്വാനത്താൽ പൊളിയട്ടെ
പൊളിഞ്ഞു വീഴട്ടെ ഭാരതമുണരട്ടെ
അതിന്റെ ഭാഗ്യം തെളിയട്ടെ
(പൂവിളികൾ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts