ദാഹം രതിലയം (മുളമൂട്ടില്‍ അടിമ )
This page was generated on May 5, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചെറാമംഗലം
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:56.

ദാഹം രതിലയഭാവം
യാമം സുരഭില യാമം
ഹൃദയം പകരും (2)
അനുരാഗലഹരി തൻ മോഹം
മനതാരിലുണരുന്ന ദാഹം
(ദാഹം..)

തഴുകുന്നതീ കാറ്റോ അതിൽ
താരമ്പൻ പാടും പാട്ടോ (2)
വിടരുന്ന മന്ദാരമോ
ഗാനം ലളിതം മധുരം കേൾക്കുന്നുവോ
കറ്വിത മയങ്ങുന്ന ശ്രീയോ
വാനം തൂകും തേനോ പാലോ
തൂകും തേനോ പാലോ
(ദാഹം..)

ഉണരുന്നൊരീ സ്വപ്നം
നെഞ്ചിൽ ഇതൾ ചൂടും പ്രേമമാണോ (2)
ഒഴുകുന്നു മന്ദാകിനീ രാഗം തളിരും മലരും ചൂടുന്നുവോ
രജനി വിളിക്കുന്ന നേരം
ദേഹം പൂകും ഭാവം താളം
പൂകും ഭാവം താളം
(ദാഹം...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts