മംഗളങ്ങള്‍ (വെള്ളരിക്കാപ്പട്ടണം )
This page was generated on April 27, 2024, 4:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംതോമസ് ബെര്‍ളി
ഗാനരചനനെല്‍സണ്‍ ഫെര്‍ണാണ്ടസ്
ഗായകര്‍ഉണ്ണി മേനോന്‍ ,സി ഒ ആന്റോ ,എൻ ലതിക ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:43.

തന്തനനാ... ലലലാ....

മംഗളങ്ങള്‍ നേരുന്നിതാ ഈ
മംഗളാതിരാ രാത്രിയില്‍
മുത്തുക്കുട ചൂടിനില്‍ക്കും
ഇണയരയന്നങ്ങളേ

തപ്പുകൊട്ടി താളം മുട്ടി
പട്ടുടുത്താടുന്നു മോഹം
മൊഴിയില്‍ രിസനിമപ
മിഴിയില്‍ പമഗരിസ

ലലലലാ.....

തോരണങ്ങള്‍ നീളെ പൂവനങ്ങള്‍ തീര്‍ക്കും
ഇതുവഴി വായോ വാ... വാ
കല്യാണരാവില്‍ സായൂജ്യത്തിന്‍ പൂചൂടിവാ
പൂചൂടിവാ... പൂചൂടിവാ

മിഞ്ചിയിട്ട പെണ്ണുകണ്ടു
പട്ടുടുത്ത പട്ടരു നിന്നെ

മധുവിധുവിന്‍ തിരുമധുരം തേടിത്തേടി
ഇണക്കിളികള്‍ കനവു നെയ്യവേ
മനമയിലെ മഴമുകില്‍ പോലാടു ആടു
രോമഹര്‍ഷമേളനീട്ടവേ

സുറുമയിട്ട പെണ്ണുകണ്ടു
ചിരിച്ചുടച്ചു പോക്കരു നിന്നേ

പൂക്കിലച്ചോറുണ്ണാന്‍ പൈങ്കിളിയേ
നാക്കില വെച്ചാട്ടെ
നാക്കിലത്തുമ്പില്‍ ശര്‍ക്കരയുപ്പേരി വെച്ചാട്ടെ
ആനച്ചോടന്‍ പപ്പടം വെച്ചോ
പരിപ്പു പുളി വിളമ്പി വെച്ചോ
കായ വറുത്തതുണ്ടേ നെയ്യില്‍ മുക്കി
ചേനവറുത്തതുണ്ടേ
ആമലര്‍ക്കയ്യാല്‍ പച്ചടികിച്ചടി
വിളമ്പിവെച്ചാട്ടെ
ധും ചക്ക ചിക്കിവറുത്തതു
ധും ചക്ക കൊത്തി വറുത്തത്

ചും ചും ആ ചും....
എരിശ്ശേരി ഹാ പുളിശ്ശേരി ഇഞ്ചി ചതച്ചിട്ട
പുളിമോര്
അവിയല് ഹാ നല്ല പൊരിയല്
കായമരച്ചൊരു രസനീര്

താതിരിതാതിരിത്തോം തെയ്താരോ
താതിരിത്താതിരിത്തോം....
വായിലിട്ടാലലിയും പഞ്ചാരപ്പായസം കൊണ്ടുവരു
കണ്ണന്താളിപ്പഴവും പായസോം
കൂട്ടിക്കുഴച്ചടിച്ചോ
ചീനപ്പടക്കം പോലെ കണ്ണാള്
ചീറിനീ നില്‍പ്പതുണ്ടേ
നാലഞ്ച് വായഞ്ച നീയഞ്ച് വായഞ്ച
നോക്കിയിരുപ്പതുണ്ടേ..
താതിരിത്താതിരിത്തോം.......

കുപ്പിവളക്കയ്യാല്‍ കാമാക്ഷി
ചുക്കുവെള്ളം കൊടുക്കു
വായും വയറുമായി ദേവാസുര
യുദ്ധം കഴിഞ്ഞപോലായ്
സ്തംഭിച്ചു നില്‍ക്കാതെ കൊമ്പത്തി
കുമ്പിട്ടിലയെടുക്കി
നാണിച്ചു നില്‍ക്കാതെ മാളോരെ
ചൂലുമെടുത്തോടി വാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts