ചോര തുടിക്കും കൈകള്‍ ഗാഥ രചിക്കും (മെയ്‌ ദിനം )
This page was generated on May 7, 2024, 10:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനകെ ജയകുമാര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 12 2012 16:49:09.

ഹൊയ്...ഹൊയ്..ഹൊയ്...
ലല്ല ലല്ലാ ലല്ല ലല്ലാ....
ഹൊയ്...ഹൊയ്..ഹൊയ്...
ലല്ല ലല്ലാ ലല്ല ലല്ലാ....

ചോര തുടിക്കും കൈകള്‍
ഗാഥ രചിക്കും കൈകള്‍
വിശ്രമമില്ലാതിവിടെ പണിയും
പുതിയൊരു ശില്പം...
അദ്ധ്വാനത്തിന്‍ മുദ്രകള്‍ പാകിയ
സ്നേഹോപഹാരം....
(ചോര തുടിക്കും....)

നാമിവിടൊരുമിച്ചീമണിമന്ദിര-
ശിലകള്‍ ഉയര്‍ത്തുമ്പോള്‍...(2)
ജാതിയില്ല മതങ്ങളില്ല
പ്രായഭേദവുമില്ലാ...(2)
ഒരു തനുവായ് ഒരു മനമായ്
മീനച്ചൂടില്‍...കൈയ്യും മെയ്യും
തോളും തോളും.....ചേർന്നുരുമ്മി
നാടന്‍പാട്ടിന്‍ ഈണം മൂളി വാ....
(ചോര തുടിക്കും....)

പുതിയൊരു യാഗം പകലിരവില്ലാ-
തിവിടെ നടക്കുമ്പോള്‍....(2)
തര്‍ക്കമില്ല തമ്മിലിടയും
തത്വശാസ്ത്രവുമില്ലാ....(2)
അണിയണിയായ്.....കടലലയായ്...
മാരിക്കാറില്‍...കോടക്കാറ്റില്‍...
മണ്ണിന്‍ ഗന്ധം...മെയ്യില്‍ ചൂടി
കൂടൊരുക്കാന്‍ നീയും കൂടെ വാ.....
(ചോര തുടിക്കും....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts