കല്പന തന്‍ അളകാപുരിയില്‍ (ശോകം) (സ്റ്റേഷൻ മാസ്റ്റർ)
This page was generated on February 8, 2023, 10:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:17.
കല്പനതന്‍ അളകാപുരിയില്‍
പുഷ്പിതമാം പൂവാടികളില്‍
റോജാപ്പൂ നുള്ളിനടക്കും രാജകുമാരീ നിന്നെ
പൂജിയ്ക്കും ഞാന്‍ വെറുമൊരു പൂജാരീ -
പൂജിയ്ക്കും ഞാന്‍ വെറുമൊരു പൂജാരി

വസന്തമലരുകള്‍ നൃത്തം വെയ്ക്കും
വനവല്ലിക്കുടിലില്‍
സുഗന്ധമൊഴുകും പുലര്‍വെട്ടത്തില്‍
കണ്ടു നിന്നെ ഞാന്‍
വിണ്ണിലുദിക്കും വാര്‍മഴവില്ലിന്‍
വര്‍ണ്ണങ്ങള്‍ പിഴിഞ്ഞെടുത്ത്
നിന്നുടെ സുന്ദരചിത്രം
മാനസഭിത്തിയിലെഴുതി ഞാന്‍-
മാനസഭിത്തിയിലെഴുതി ഞാന്‍

കല്പനതന്‍ അളകാപുരിയില്‍
പുഷ്പിതമാം പൂവാടികളില്‍
റോജാപ്പൂ നുള്ളിനടക്കും രാജകുമാരീ നിന്നെ
പൂജിയ്ക്കും ഞാന്‍ വെറുമൊരു പൂജാരീ -
പൂജിയ്ക്കും ഞാന്‍ വെറുമൊരു പൂജാരി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts