കുഞ്ഞിക്കിളിയേ കൂടെവിടെ (F) (ഇന്ദ്രജാലം )
This page was generated on April 27, 2024, 10:40 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:40.

കുഞ്ഞിക്കിളിയേ കൂടെവിടെ?
കുഞ്ഞോമന നിന്‍ കൂടെവിടെ?
എന്റെ കൂട്ടില്‍ നീ പോരാമോ?
എന്നോടൊത്ത് നീ പാടാമോ?
പാടത്തെ പൂ നുള്ളാന്‍
മാറത്തെ ചൂടേല്‍ക്കാന്‍
(കുഞ്ഞിക്കിളിയേ)

ആനയ്ക്കെടുപ്പതു പൊന്നുംകൊണ്ടേ
ആമാടപ്പെട്ടിയുമേറ്റിക്കൊണ്ടേ
ആരോമല്‍ നിന്‍ സ്വപ്നങ്ങളില്‍
ആശയോടെ വന്നവള്‍ ഞാന്‍
പാദസരങ്ങളിഞ്ഞ കിനാവേ
പോരൂ നീ...
(കുഞ്ഞിക്കിളിയേ)

പാതിവിടര്‍ന്നൊരീ പൂക്കളുമായ്
പാതിരയാരെയോ കാത്തുനില്‍ക്കെ
ഈ കടലിന്‍ കൈകളേതോ
നീര്‍ക്കിളിയെ താരാട്ടുമ്പോള്‍
പാടിയണഞ്ഞ കിനാവിനെ
മാറോടു ചേര്‍ത്തൂ ഞാന്‍
(കുഞ്ഞിക്കിളിയേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts