ലില്ലി പൂക്കളാടും (ഹിമം )
This page was generated on March 28, 2024, 12:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,ശ്രീപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: August 10 2018 04:36:28.

ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം
കണ്ണാം പൂമ്പാറ്റേ പോരൂ നീ
ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും
കരുതൂ മന്ദമൊഴുകൂ മധുമാസം വന്നല്ലോ
(ലില്ലിപ്പൂക്കളാടും..)

വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ
സുഗന്ധവും സുനാദവും ഞങ്ങൾക്കേകൂ നീ
ഓ.. സുരഭികൾ മേയും അസുലഭയാമമേ
ലഹരികളിന്നു സിരകളിലേറ്റൂ നീ അഴകേ...
ഉടലിലുടലുചേർന്നിഴുകിയൊഴുകിടാം
ഉന്മാദം പോലെ
(ലില്ലിപ്പൂക്കളാടും..)

തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ
തളിയ്ക്കുമോ തുഷാരനീർ തിങ്കൾക്കന്യകേ
ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ
നിറമദമാറിലിതൾ വിരിയുന്നെന്നും നളിനം
രസനരസസുഖം പടരുമനുപദം
അംഗോപാംഗങ്ങൾ... (ലില്ലിപ്പൂക്കളാടും..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts