ഈ മുഖം (ആക്രോശം )
This page was generated on April 26, 2024, 6:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംബെന്‍ സുരേന്ദ്രന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,റാണി പത്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:18.

  ഈ മുഖം തൂമുഖം വിടരും അഴകിൻ സോപാനം
അ ആ ആ ആഹഹാ
ഈ സ്വരം സുന്ദരം പകരും സ്വപ്നമകരന്ദം
അ ആ ആ ആഹഹാ
ഒന്നുചേരും വേളയിൽ ജീവനും ജീവനും
സ്വർഗം തേടുകയായ്
(ഈ മുഖം തൂമുഖം)

പുലരിക്കാറ്റിൻ കളിയൂഞ്ഞാലാടി
പനിനീർപ്പൂക്കൾ കുളിർമാല്യം ചൂടി
നിന്നെയും കാത്തിതാ വാടിയിൽ
ഇരുമിഴിനീലം ആ വാനിൽ നിറഞ്ഞു
ഇളവെയിലും പൂവിതൾ നീളെ വിരിച്ചു
നിന്റെ പൂമേട്ടിലീ വാസരം
സ്വാഗതമരുളീ പ്രകൃതീദേവി
നിനക്കായ് ഓമനേ
(ഈ മുഖം തൂമുഖം)

കനവുകൾ നൽകും സ്വരമണികൾ ചൂടി
കനകം പാവും കതിർമണികൾ തേടി
വന്നിതാ നെൽവയൽക്കുരുവികൾ
കുരുവികൾ പാടും കളഗീതം പോലും
അരുവിയിൽ അലിയും ദ്രുതതാളം പോലും
സംഗമപ്പുലരിയെ വാഴ്ത്തിയോ
സ്വാഗതമരുളീ പ്രകൃതീദേവി
നിനക്കായ് ഓമനേ
(ഈ മുഖം തൂമുഖം)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts