വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ബെന്‍ സുരേന്ദ്രന് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:16.
വഴിയമ്പലത്തിലൊരന്ത:പ്പുരം വരളുന്ന വേനലിൽ പുഷ്പവർഷം കഥയറിയാതെ ഞാൻ നിന്നുപോയി കനിവിന്റെ തേരെന്നെ കൊണ്ടുപോയി (വഴിയമ്പലത്തിലൊരന്ത:പ്പുരം) സ്വപ്നങ്ങൾ പോലും കാണാത്ത ഹൃദയമീ സ്വർഗകവാടത്തിലെന്തു ചൊല്ലും എന്തു ചൊല്ലും നിനക്കെന്തു നൽകും എങ്ങനെയെങ്ങനെ സൽക്കരിക്കും (വഴിയമ്പലത്തിലൊരന്ത:പ്പുരം) മുത്താരമില്ല നക്ഷത്രമിഴിയെ ഞാൻ മുത്തങ്ങൾകൊണ്ടിന്നലങ്കരിക്കും എന്റെ മൌനം പ്രേമകാവ്യമാക്കാം എന്നിലെയെന്നെ സമ്മാനിക്കാം (വഴിയമ്പലത്തിലൊരന്ത:പ്പുരം) |