വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,സ്വപ്ന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 09 2014 03:45:24.
മാര്‍ഗഴിയിലെ മഞ്ഞുപെയ്യുന്ന സുപ്രഭാതം മാറിടത്തില്‍ കുളിരു പാകുന്ന മന്ദവാതം മാനസത്തില്‍ മാര കാകളി സുഗമഗീതം മാനസേശ്വരി നീ തൊടുമ്പോള്‍ പ്രാണഹര്‍ഷം പ്രാണഹര്‍ഷം.... കാമിനി നിന് കവിളിണയില്‍ കള്ളനാണം കാതരമാം മിഴിയിതളില്‍ കാമബാണം കാറ്റിലാടും കൃഷ്ണവേണിയില്‍ പുഷ്പജാലം കവിതയൂറും കളമൊഴികളില്‍ സ്വപ്നജാലം താഴ്വരയില് പൂവുകളുടെ വസന്തമേളം ചേതനയില്‍ കാമനയുടെ പുളകതാളം തുടുത്ത യൗവന ത്രസിപ്പിലാകെയും തുളുമ്പുമാവേശം തുകിലുണര്‍ത്തും പ്രഥമരാവിലെ പ്രണയലീലതന് മദനപാരവശ്യം |