ഭരതമുനിയൊരു കളം വരച്ചു (യവനിക )
This page was generated on April 28, 2024, 1:45 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സെല്‍മ ജോര്‍ജ്‌ ,കോറസ്‌
രാഗംകേദാരഗൗള
അഭിനേതാക്കള്‍നെടുമുടി വേണു ,ജലജ ,ജഗതി ശ്രീകുമാര്‍ ,തിലകൻ ,തൊടുപുഴ വാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 09:26:12.

വിരുത്തം:
കദളീവനങ്ങളിൽപ്പാടുന്ന കളിത്തത്തേ
കഥകളുറങ്ങുമീ മണ്ണിന്റെ മണിമുത്തേ
ഇനിയുമൊരു കഥ പറയാൻ പോരൂ
കതിർ മണികൾ, കനികളും നേദിക്കാം പോരൂ തത്തേ
ഇവിടെയുറങ്ങുന്നു ശിലയായഹല്യമാർ
ഇനിയും തോർന്നീലല്ലോ ഭൂമികന്യതൻ കണ്ണീർ
അപമാനിതയായ പാഞ്ചാലിയുടെ ശാപ
ശപഥങ്ങൾതൻ കഥ ഇവിടെത്തുടരുന്നു
മലർക്കുമ്പിളിലൊരു മാതളക്കനിയുമായ്‌
വിളിപ്പൂ കാലം കഥ തുടരൂ നീയെൻ തത്തേ

പല്ലവി:
ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസർ കരുക്കൾ വച്ചു
കറുപ്പും വെളുപ്പും കരുക്കൾ നീക്കി
കാലം കളിക്കുന്നു ആരോ
കൈകൊട്ടിച്ചിരിക്കുന്നു

അനുപല്ലവി:
ചിരിക്കും, കരയും
അടുക്കും അകലും
കരുക്കളീ നമ്മളല്ലേ?
കാണികൾ, കളിക്കാർ, നമ്മളല്ലേ? (ഭരതമുനി..)

ചരണം:
ഇണങ്ങും പിണങ്ങും
ഇണ വേര്‍പിരിയും,
നിഴലുകൾ നമ്മളല്ലേ?
നിഴലുകളാടും കളം ഇതല്ലേ? (ഭരതമുനി..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts