വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | കെ രാഘവന് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:51.
എന്തേ ഒരു നാണം ദേവൻ വന്നു കൈനീട്ടുമ്പോൾ മോഹം പോലെ തീരം തേടും ഓളങ്ങളേ മൗനങ്ങളെ മൗനം കൊണ്ട് സ്പന്ദിതമാക്കി ഓരോ വർണ്ണം വാരിത്തൂവി നീയെന്നിൽ നില്പൂ കണ്ണിൻ ബിംബം കണ്ണിൽ കണ്ടൂ നാമൊരേ ദേഹമായ് മാറിയല്ലോ എൻ പുണ്യമല്ലോ.. (എന്തേ ഒരു നാണം..) ദാഹങ്ങളിൽ ദാഹം പെയ്യും യാമങ്ങൾ തോറും ഏതോ നൃത്തം ഏതോ സ്വപ്നം മുദ്രകൾ തന്നൂ നെഞ്ചിൻ നാദം നെഞ്ചിൽ കേട്ടു നാമൊരേ ജീവനായ് മാറിയല്ലോ ഞാൻ ധന്യയല്ലോ (എന്തേ ഒരു നാണം..) |