ഏതൊരു കർമ്മവും (നാഗമഠത്തു തമ്പുരാട്ടി )
This page was generated on April 25, 2024, 1:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംദര്‍ബാരി കാനഡ
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:46.
ഏതൊരു കര്‍മ്മവും നിര്‍മ്മലമായാല്‍
എന്തിനു വേറൊരു സൌരഭ്യം
മാനവ ഹൃദയം പൌര്‍ണമിയായാല്‍
എന്തിനു മറ്റൊരു സൌന്ദര്യം (ഏതൊരു)

വരണ്ട ഭൂമിയില്‍ കുളിര്‍ മഴ പെയ്യും
കറുത്ത മുകിലിന്‍ ജാലം (വരണ്ട)
വസന്തകാലം പൂരിതമാക്കും
കറുത്ത കുയിലിന്‍ ഗാനം
സൌന്ദര്യമേ നിന്‍ സംഗീതം
സ്നേഹവിപഞ്ചിയില്‍ മാത്രം (ഏതൊരു)

വെളുത്ത പകലിന്‍ ചിറകുകള്‍ പോലും
പതിയും ഇരുളിന്‍ മടിയില്‍ (വെളുത്ത)
വെളുത്ത കരളിന്‍ ചിറകടിയിന്നും
ഉയരും ജീവിത വാനില്‍
സൌന്ദര്യമേ നിന്‍ സങ്കേതം
ആത്മലയങ്ങളില്‍ മാത്രം (ഏതൊരു)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts