സ്വരരാഗരൂപിണി സരസ്വതീ (കാവ്യമേള )
This page was generated on April 28, 2024, 2:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:08.




സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ...

പുഷ്പിത വനഹൃദയങ്ങളിലൂടെ
സ്വപ്നഹംസ രഥമേറി (പുഷ്പിത)
കലയുടെ ഹിമാവാഹിനികള്‍ നിന്നെ
കാണാനലയുകയല്ലോ
കാണാനലയുകയല്ലോ (സ്വരരാഗ)

നിത്യ വസന്തം ...നര്‍ത്തനമാടും ...
നിന്‍ തിരു സന്നിധിയില്‍ ...
വിശ്വ സൌന്ദര്യം ...വീണമീട്ടുമീ...
വിളക്കുമാടപ്പടവില്‍ ...
നിത്യ വസന്തം നര്‍ത്തനമാടും
നിന്‍ തിരു സന്നിധിയില്‍
വിശ്വ സൌന്ദര്യം വീണമീട്ടുമീ
വിളക്കുമാടപ്പടവില്‍
ആത്മ ഗീതാഞ്ജലിയുമായ്‌ നില്‍ക്കുമൊ-
രന്ധഗായകനല്ലോ ഞാന്‍
അന്ധ ഗായകനല്ലോ ഞാന്‍

സ്വരരാഗരൂപിണീ സരസ്വതീ
സ്വര്‍ണ്ണ സിംഹാസനമെവിടെ
...നിന്‍ സ്വര്‍ണ്ണ സിംഹാസനമെവിടെ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts