വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ബി വസന്ത ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:05:14.
തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തൈതോം തിന്തക്കം തൈതോം - 2 തൈതോം കാർത്തികപൗർണ്ണമി തേരിറങ്ങി കാവിലെ ഉൽസവനാളൊരുങ്ങി കാറ്റിന്റെ മേളപദം മുഴങ്ങി കാടിനു രോമാഞ്ചം പൂത്തിറങ്ങി നൂറ്റൊന്നു വലംപിരിശംഖു വിളി നൂറു മുഴം വീരാളിപ്പട്ടു വിരി (നൂറ്റൊന്നു.....) കാർത്തികപൗർണ്ണമി തേരിറങ്ങി നാട്ടിലെ തിന്മകൾ നുഴഞ്ഞുകേറി കാട്ടിലെ നന്മകൾ ഒഴിഞ്ഞുമാറി (നാട്ടിലെ....) ആശ്രമ ശാന്തമാം കുടിലുകളിൽ ആളിപ്പടരുന്ന തീ കൊളുത്തി കാൽത്തള കിലുക്കെടി കാനനപ്പെണ്ണേ കലശങ്ങളാടെടി കാർത്തികപ്പെണ്ണേ കാർത്തികപ്പെണ്ണേ കാർത്തികപ്പെണ്ണേ (കാർത്തികപൗർണ്ണമി....) തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം തിന്തക്കം ഹോയ് മനുഷ്യന്റെ മനസ്സൊരു ചുടുകാടായി മധുര വികാരങ്ങൾ ചാമ്പലായി (മനുഷ്യന്റെ....) അടരാടി മരിക്കുന്ന നരനെ നോക്കി ആരണ്യജീവികൾക്കും നാണമായി കളം വരച്ചെഴുതാം കാവിലമ്മേ കണ്ണുദോഷം തീർക്കണേ കാളിയമ്മേ കാളിയമ്മേ കാളിയമ്മേ (കാർത്തികപൗർണ്ണമി....) |