സുഗന്ധ ശീതള (ഇര തേടുന്ന മനുഷ്യര്‍ )
This page was generated on May 3, 2024, 11:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംജി ദേവരാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:05:13.

സുഗന്ധശീതള വസന്തകാലം
വിരുന്നു വരുമീ വനാന്തരം
നിലാവിലലിയും ലതാലയങ്ങളിൽ
വരവേൽക്കുകയല്ലോ നമ്മളെ
എതിരേൽക്കുകയല്ലോ

അലകൾ ഞൊറിയും സ്വപ്നതടാകം
നീരാമ്പൽ ചൂടുമീ രാവിൽ
മനസ്സു മനസ്സിലലിഞ്ഞു തുളുമ്പും
മൗനഗാനങ്ങൾ നമ്മൾ
വിടർത്തൂ എന്നെ വിടർത്തൂ.. നിന്റെ
വിരിഞ്ഞ മാറിലെന്നെ പടർത്തൂ..

നിധികൾ നിറയും സ്വർഗ്ഗകവാടം
ഓടാമ്പൽ മാറ്റുമീ രാവിൽ ദാഹത്തിൻ
ഓടാമ്പൽ മാറ്റുമീ രാവിൽ
ചിറകു ചിറകിൽ ഉരുമ്മി മയങ്ങും
ചക്രവാകങ്ങൾ നമ്മൾ
ഉറക്കൂ എന്നെയുറക്കൂ.. നിന്റെ
ഉറക്കുപാട്ടിലെന്നെയുണർത്തൂ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts