വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:06.
പൊട്ടിക്കരയിക്കാന്‍ മാത്രമെനിക്കൊരു പട്ടുതൂവാല നീ തന്നു - അന്നൊരു പട്ടുതൂവാല നീ തന്നു (പൊട്ടിക്കരയിക്കാന്‍) കണ്ണുനീര്‍തുള്ളിയാല്‍ നിന് പേരു തുന്നിയ കനകോപഹാരവുമായി - പ്രേമത്തിന് കനകോപഹാരവുമായി (കണ്ണുനീര്‍തുള്ളിയാല്‍) ഗായകാ നിന് ഗാന ഗംഗതന്‍ തീരത്തു കാത്തിരുന്നീടുമെന്‍ മോഹം -ഇന്നും കാത്തിരുന്നീടുമെന്‍ മോഹം (പൊട്ടിക്കരയിക്കാന്‍) ആയിരം തങ്കക്കിനാക്കള്‍ പൊതിഞ്ഞൊരീ അനുരാഗപീതാംബരത്താല് -നീതന്നൊ- രനുരാഗപീതാംബരത്താല് കാലത്തിന് ശൂന്യമാം വീഥിയില്‍ നിന്നു ഞാന്‍ കണ്ണുനീരൊപ്പുകയല്ലോ - ഇന്നെന്‍ കണ്ണുനീരൊപ്പുകയല്ലോ (പൊട്ടിക്കരയിക്കാന്‍) |