പരിമളക്കുളിർ (നായാട്ട് )
This page was generated on April 24, 2024, 10:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ് ,വാണി ജയറാം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയന്‍
ഗാനത്തിന്റെ വരികള്‍
Last Modified: August 07 2017 07:58:06.





പരിമളക്കുളിര്‍ ............ വാരിച്ചൂടിയ പുതിയ മണവാളന്‍...
തിളങ്ങും ഹാരങ്ങള്‍..... അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍....
മുഹബത്തിന്‍ മുല്ലമലര്‍ച്ചിരി മുഖത്തു ചന്ദ്രികമാതിരി (2)
പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍

അല്ലിമലര്‍മണം വീശുന്നേ ആനന്ദക്കുയില്‍രാഗം പാടുന്നെന്‍ (2)
ചാഞ്ചാടും ഓമനപ്പുഞ്ചിരി പഞ്ചമം പാടുന്ന പൈങ്കിളി...
മോഹിക്കും പത്തരമാറ്റിവള്‍ ശോഭിക്കും സ്വപ്ന വിളക്കിവള്‍
പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍

മല്ലികപ്പുഞ്ചിരി തൂകുന്ന പെണ്ണിന്‍റെ പല്ലുകള്‍ മുത്തിനു മുത്താണേ
തൂമഴവില്ലു കണക്കിവള്‍ എന്തൊരു ചേലൊത്ത പുരികം മയില്‍പ്പീലി
ചേലൊത്ത പുരികം മയില്‍പ്പീലി ആ ചേലൊത്ത പുരികം മയില്‍പ്പീലി

മണവാട്ടിഇമ്പങ്ങള്‍ നല്‍കുന്ന മലര്‍മാരന്‍ മണമുള്ളമ്മേറും മനസ്സുള്ളോന്‍
മണിത്തങ്കക്കനവുകള്‍ കാണുന്ന കോമളന്‍ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍
ആ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍ ആ മന്ദസ്മിതത്തില്‍ കുളിക്കുന്നോന്‍
പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍

ചെന്താമരപോലെ തെളിഞ്ഞു മുഖം അംബിളി പോലെ വിരിഞ്ഞു (2)
താരകള്‍ പോലുള്ളൊരു തോഴികള്‍ ചുറ്റും ഒപ്പന പാടിയിരുന്നു (2)

ഖല്‍ബില്‍ കണ്മണി തന്നുടെ സുറുമക്കണ്ണുകള്‍ അല്ലി വിടര്‍ത്തുന്നു
ചുണ്ടിന് പവിഴം ഓര്‍മ്മകളുടെ കടലാസ്സില്‍ കവിതകള്‍ എഴുതുന്നു
കടലാസ്സില്‍ കവിതകള്‍ എഴുതുന്നു കടലാസ്സില്‍ കവിതകള്‍ എഴുതുന്നു
പരിമളക്കുളിര്‍ വാരിച്ചൂടിയ പുതിയ മണവാളന്‍
തിളങ്ങും ഹാരങ്ങള്‍ അണിഞ്ഞു മേവുന്ന പുളകപ്പുതുമാരന്‍

പൊരുത്തം നേര്‍ന്നിടുന്നെന്‍ അബ്ദുള്ളാമീനേ
പുകഴത്തീടുന്നേന്‍ നന്നായി സ്തുതിച്ചിടുന്നേന്‍
തനനേ താനീനന്ത തനനേ താനീനന്ത താനേ
നിക്കാഹിലാക്കി ബന്ധം ഹലാലാക്കിത്തന്ന പടച്ചോനേ പൊന്നു പടച്ചോനേ
തനനേ താനീനന്ത തനനേ താനീനന്ത താനേ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts