കള്ളിൻകുടമൊരു പറുദീസ (പ്രകടനം )
This page was generated on April 18, 2024, 12:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സി ഒ ആന്റോ ,പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലൻ കെ നായർ ,മണവാളൻ ജോസഫ് ,റഷീദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:56.

കള്ളിൻകുടമൊരു പറുദീസ അതിൽ
മുങ്ങിപ്പൊങ്ങിവരുന്നൊരാശ
കറികൾ വെളമ്പടീ മറിയാമ്മേ നിൻ
എരിവു വെളമ്പെടീ സാറാമ്മേ..

ഇന്നു നമുക്ക് ചിരിക്കാം ഈ
കാടിനു ലഹരി കൊടുക്കാം
നാളെ കിഴക്കു വെളുത്താല്
കൂപ്പുകൾ പിന്നെയും വെട്ടാം
അച്ചാമ്മേ ശോശാമ്മേ ഈ
ചാക്കോയൊണ്ടടീ കൂടെ..

കുന്നും മലയുമറിഞ്ഞോട്ടേ
നമ്മുടെ ശക്തികൾ കണ്ടോട്ടേ
ആളൊണ്ടെങ്കിൽ വന്നോട്ടേ
നാടൻ ചുണകൾ കണ്ടോട്ടേ..

ഇന്നു നമുക്ക് രസിക്കാം
പരമാനന്ദത്തിൽ ലയിക്കാം
വീണ്ടുമെതിർക്കാൻ വന്നാല്
നമ്മളുമൊരു കൈ നോക്കും
തോമാച്ചാ കറിയാച്ചാ ഈ
ചാക്കോയൊണ്ടടാ കൂടെ..



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts