വിശദവിവരങ്ങള്‍ | |
വര്‍ഷം | 1980 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ ,കാര്ത്തികേയന് ,പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:04:41.
ഹൊയ് ഹൊയ് ഹൊയ് - 2 ഒരു സുന്ദരി തൻ പുഞ്ചിരിയാം പൊൻതിരി കണ്ടാൽ പുരുഷന്മാർ പൂമ്പാറ്റകൾ പാറി വന്നീടും ഒരു പെൺമണിതൻ ചുണ്ടിണയിൽ മുന്തിരി വിളഞ്ഞാൽ മണ്ണിലുള്ള കുറുനരികൾ കാത്തു നിന്നീടും കാമിനിതൻ കണ്മുനയിലെ കാണാത്ത നൂലിന്മേൽ കാമുകരാം പമ്പരങ്ങൾ കറങ്ങീടുന്നു ആരോമലേ നാമടുത്തു പോയി ഈ ആരാമപുഷ്പലതാഗൃഹത്തിൽ പൂമെത്ത നീർത്തിയ വെണ്ണിലാവിൽ നീലച്ഛായകൾ പോലെ നാമൊന്നു ചേർന്നു എൻ ദേഹം നിനക്കുള്ള പാനപാത്രം അതിൽ എന്തു നീ ശങ്കിക്കാനിത്ര മാത്രം വസന്തദേവത പറന്നു വന്നതാർക്കു വേണ്ടി മാകന്ദത്തിനു മാത്രമോ മന്ദാരത്തിനു മാത്രമോ കാമുകരായ് കാത്തു നില്പൂ പൂമരക്കൂട്ടം പൂമരക്കൂട്ടം |