മാലാഖമാരേ മറയല്ലെ വാനില്‍ (കൊച്ചുമോൻ )
This page was generated on April 28, 2024, 3:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംആലപ്പി ഉസ്മാന്‍
ഗാനരചനഇ ജെ ഈഴക്കടവ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,ടി എസ് മുത്തയ്യ ,ടി ആർ ഓമന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:03.

മാലാഖമാരേ മറയല്ലെ വാനില്‍
പാലൊളി ചിന്തിയ പാതിരാപൂക്കളേ
മാലാഖമാരേ മറയല്ലെ വാനില്‍
പാലൊളി ചിന്തിയ പാതിരാപൂക്കളേ മാലാഖമാരേ..

പാപത്താലീ ലോകമെല്ലാം കൂരിരുള്‍ മൂടി
പാപത്താലീ ലോകമെല്ലാം കൂരിരുള്‍ മൂടി
പരമോന്നതനേ പാപികളില്‍
കനിവു തോന്നണേ കനിവു തോന്നണേ
(മാലാഖമാരേ)

വെന്മുകിലിന്‍ മേലേ മിന്നും പൊന്നിന്‍ താരകള്‍
വെന്മുകിലിന്‍ മേലേ മിന്നും പൊന്നിന്‍ താരകള്‍
കൂരിരുളിന്‍ ദിവ്യദീപനാളങ്ങളല്ലോ നാളങ്ങളല്ലോ
(മാലാഖമാരേ)

സ്വര്‍ഗ്ഗരാജ്യപ്പന്തലിലാമോദമായ് വാഴും
സ്വര്‍ഗ്ഗരാജ്യപ്പന്തലിലാമോദമായ് വാഴും
മാലാഖമാരേ മറയരുതേ കാര്‍മുകില്‍മേലേ
കാര്‍മുകില്‍മേലേ (മാലാഖമാരേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts