നീലനിലാവൊരു തോണി (കടല്‍ക്കാറ്റു് )
This page was generated on April 30, 2024, 6:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: January 16 2024 05:48:30.

ഓ...ഓ...ഓ...ഓ...
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി
നീല നിലാവൊരു തോണി അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി
ഈ നീല നിലാവൊരു തോണി

പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി
മനസ്സിന്‍ മടിയില്‍ മയങ്ങും മാനിനു കറുകത്തളിരും തേടി
തോണിയില്‍ അലയുകയാണൊരു ഹൃദയം തോറ്റം പാട്ടും പാടി
ഈ നീല നിലാവൊരു തോണി

മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി - 2
തിരയും കരയും രാസകേളിയില്‍ മധുരം പകരും രാവില്‍
നിരുപമ ലഹരികൾ മനസ്സില്‍ പിണയും നിഴലും നിഴലും പോലെ
ഈ നീല നിലാവൊരു തോണി
അരയന്ന ചിറകുള്ള തോണി
നിശയുടെ കായല്‍ തിരകളില്‍ നീന്തും തോണി പൂന്തോണി
ഈ നീല നിലാവൊരു തോണി
നീല നിലാവൊരു തോണി... - 3


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts