നല്ല മണ്ണെന്നും (മുത്തുച്ചിപ്പികള്‍ )
This page was generated on April 30, 2024, 8:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംകെ ജെ ജോയ്‌
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍ജോളി അബ്രഹാം ,ജെന്‍സി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,Preveena (Old) ,ഭവാനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:25.

നല്ല മണ്ണെന്നും പൊന്നാണേ
നന്മവിളയുന്ന മണ്ണാണേ
അഞ്ചമ്മമാര്‍ക്കു നീ അമ്മയാണേ
ആരെയും സ്നേഹിക്കും ധന്യയാണേ
നിറനിറയോ പൊലിനിറയോ
നിറകതിരേ പൊലിനിറയോ

ഓഹൊഹൊ... ഓഹൊഹൊഹൊഹൊ....
സൂരിയന്‍ പാടത്ത് കതിരുചാഞ്ഞേ
ആരിയന്‍ പാടത്ത് കനകം വിളഞ്ഞേ
വിളകൊയ്തു കേറെടി കളമൊഴിയേ
കുളിര്‍പെയ്തു നില്‍ക്കെടി കിളിമൊഴിയേ
കന്നിവരമ്പത്ത് കറ്റനിറഞ്ഞേ
കറ്റമെതിക്കു കളം നിറയ്ക്കാന്‍
കറ്റവാര്‍കുഴലി വായോ വായോ
ഓഹൊഹൊ.....
നിറനിറയോ... പൊലി നിറയോ.....

ഓഹൊയ്യാ... ഓഹൊയ്യാ....
ഒന്നാം മാനകം മതിലകഥ്റ്റ്
ഒരാനയ്ക്കെടുപ്പതു പൊന്‍‌വിത്ത്
വിത്തെല്ലാം നക്ഷത്ര മുത്തുകളാണേ
മുത്തെല്ലാം വാരി വായോ വായോ
പുത്തരിയൂണൊന്നൊരുക്കണം പെണ്ണ്
പത്തടിപ്പാട്ടൊന്നു പാടണം പെണ്ണ്
അത്തക്കളത്തില്‍ പൂവിടും പെണ്ണ്
പൂത്തുമ്പി തുള്ളാനിരിക്കണം പെണ്ണ്
നിറനിറയോ പൊലിനിറയോ.....




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts