കറുകയും തുമ്പയും (ബ്രഹ്മരക്ഷസ്സ്‌)
This page was generated on March 28, 2024, 11:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംകല്യാണ വസന്തം
അഭിനേതാക്കള്‍രേണുക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:16.

കറുകയും തുമ്പയും നെറുകയില്‍ ചാര്‍ത്തുന്ന
നറുമഞ്ഞുതുള്ളിയെപ്പോലെ
കുളിര്‍വെണ്ണിലാവിന്റെ കൂട്ടില്‍ വളര്‍ന്നൊരു
കളമൊഴിപ്പെണ്‍കിളിയായിരുന്നു
അവള്‍ കാകളി പാടുവോളായിരുന്നു!

--- അവളെ നിങ്ങള്‍ക്കറിയില്ല!

കരിവളക്കൈകളാല്‍ താളമിട്ടും
കൈകൊട്ടിക്കളിയുടെ ചുവടുവച്ചും
ഓണനിലാവുവന്നംഗംതലോടുമ്പോള്‍
എന്തൊരു നിര്‍വൃതിയായിരുന്നു!
(കറുകയും)

--- ആര്‍ക്കും അവളുടെ ദുഃഖങ്ങളറിയില്ല

അനഘമാം മോഹത്തിന്‍ വീഥികളില്‍
അരുമയാം ചിറകുമായ് പറന്നുപോകെ
എന്തിനു പാവമാ തൂമണിപ്രാവിനെ
നിങ്ങളന്നമ്പുകളെയ്തുവീഴ്ത്തി





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts