ശ്രാവണരാവില്‍ (അപ്സരസ്സ്‌ )
This page was generated on April 28, 2024, 8:09 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1990
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:15.

ശ്രാവണരാവില്‍ മധുമയ ഗാനം
ശ്രാവണരാവില്‍ മധുമയ ഗാനം
സിരകളില്‍ ശൃംഗാരത്തിന്‍
ശ്രുതിയായ്‌ ലയമായ് ഉണരുമ്പോള്‍
പൂ ചൂടുമെന്റെ മോഹങ്ങള്‍
മദഭര മധുരിത മണിമയലഹരിയില്‍
പൂവായ്...തേനായ്....
സുമശരമുനയുടെ സുഖഭര തഴുകലില്‍
ഇളം തളിര്‍ കുളിര്‍ തരും...രജനികളില്‍
ശ്രാവണ രാവില്‍ മധുമയ ഗാനം

ഇളമയിൽപ്പീലിച്ചിറകുകള്‍ മൂടി
മദഭര ലാസ്യങ്ങള്‍ ആടുമ്പോള്‍
ഋതുമതിപ്പൂവാൽ തളിരിളം മെയ്യില്‍
നവപുഷ്യരാഗങ്ങള്‍ ഞാന്‍ ചാര്‍ത്തുമ്പോള്‍
താരുണ്യമോഹം കാവടിയാടും
തീരഭൂവിൽ നീ വരൂ ...
ഓ....ഓ...ഓ....ഓ...
ഇളകിടുമഴകെഴും അണിമണിക്കുടങ്ങളെ പുൽകൂ..പുൽകൂ..
രതിലയലഹരിയില്‍ ഉരുകിടും ഞരമ്പിനെ
മലര്‍പദം പകര്‍ന്നിടാം പുണരുക നീ
ശ്രാവണരാവില്‍ മധുമയ ഗാനം
ആ....ആ....ആ....ആ....

നിലാവൊളിത്തൂവല്‍ കതിരുകള്‍ ചൂടി
നിശയുടെ തീരങ്ങള്‍ തേടുമ്പോള്‍
മധുമതിപ്പൂവിന്‍ ഇതളുകള്‍ നുള്ളി
മണിമുടിത്തുമ്പില്‍ ഞാന്‍ ചൂടീടുമ്പോള്‍
യൗവ്വനദാഹം ചൂടുകള്‍ തേടും
കേളിയാടാന്‍ നീ വരൂ...
ഓ...ഓ....ഓ.....ഓ......
സിരകളിലൊഴുകിടും മദജലനുരകളില്‍ നീന്തൂ...നീന്തൂ....
ഇഴഞ്ഞിഴഞ്ഞിണചേർന്നുപുളയുന്ന നാഗം പോലെ
കുളിര്‍ മണി ചൊരിഞ്ഞിടാം പടരുക നീ....
(ശ്രാവണ രാവില്‍......)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts