മാമല നാട്ടില്‍ (സ്നേഹദീപം )
This page was generated on March 29, 2024, 8:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,ജമുനാ റാണി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:05.
മാമലനാട്ടിൽ പൊന്നോണം
മാവേലിയെത്തണ കല്യാണം(മാമല)
ഒയ്യാരം പറയലു നിറുത്തി
പാടെടി പാടെടി പൊൻ കിളിയേ
ഏ.. പാടെടി പാടെടി പൊന്‍ കിളിയേ (2)
മാതേവർക്കൊരു തറ വേണം
തറയുടെ മേലോരു കുട വേണം (മാതേവര്‍)
കുടയുടെ താഴെ പൂ വേണം
പൂവാലൊരു കളമെഴുതേണം
ഓ പൂവാലൊരു കളമെഴുതേണം (2)
കാക്കപ്പൂവേ കാക്കപ്പൂവേ
കളമെഴുതാൻപൂ തരുമോ കാക്കപ്പൂവേ
പൂവുണ്ടല്ലോ പൂപ്പറ വേണം
പുത്തരിക്കു പായസത്തിനു തേനും വേണം,തേനും വേണം (പൂവുണ്ടല്ലോ)
മാടത്തിനുള്ളിലെ മക്കൾ വിളിക്കുമ്പോൾ
മാനത്തൂന്നെഴുന്നള്ളും മാവേലി
തെയ് താ മാനത്തൂന്നെഴുന്നള്ളും മാവേലി
ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2) പൊക്കാടിമുറ്റത്തു കുമ്മിയടിക്കുമ്പം
ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
തെയ് താ ഒപ്പത്തിൽ ചോടു വയ്ക്കും മാവേലി
ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2) പുത്തരിച്ചോറുണ്ട് ഏത്തയ്ക്കാക്കറിയുണ്ട്(4)
സദ്യയ്ക്കു നാലു കൂട്ടം മാവേലി
തെയ് താ സദ്യയ്ക്കു നാലു കൂട്ടം മാവേലി ഓ,,ഓ,,ഓ ,,ഓ,,ഓ,ഓഹോ(2)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts