മാലാ മാലാ (സ്നേഹദീപം )
This page was generated on April 24, 2024, 6:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ജിക്കി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിക്കുറിശ്ശി സുകുമാരൻ നായർ ,കൊട്ടാരക്കര ശ്രീധരൻ നായർ ,അംബിക സുകുമാരൻ ,ടി കെ ബാലചന്ദ്രൻ ,മിസ് കുമാരി ,ബേബി വിനോദിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:04:05.
മാലാ മാലാ മധുമലർമാലാ (2)
ആരു വാങ്ങും ആരു വാങ്ങും അഴകിൻ പൂമാല അഴകിന്‍ പൂമാല(മാലാ)
നാടുവാഴും രാജകുമാരനു ചൂടാനായൊരു മാല വേണം
കനകം കിട്ടും രത്നം കിട്ടും കൈ വെടിയാമോ മലർമാല
കനകം നേടാൻ വിൽക്കുകയില്ല കലാശില്പമീ പൂമാല (മാലാ...)

പട്ടണത്തിലൊരു ധനികന്റെ
പത്നിക്കൊരു മലർമാല വേണം
പണവും പൊന്നും നിറയെ കിട്ടും
പകരം നൽകാമോ മാല നീ പകരം നൽകാമോ
പണത്തിന്നു നൽകുകയില്ല പരിമളമിളകും പൂമാല (മാലാ....)

ആർക്കും നീ നൽകാത്ത പുഷ്പമാല
ആരിനി വാങ്ങീടും കൂട്ടുകാരീ
ദൂരത്തെ കാട്ടിലെ നീലക്കടമ്പിന്റെ
ചാരത്തിരിപ്പുണ്ടൊരാട്ടിടയൻ
ഓടക്കുഴലിനാൽ ഓരോ കിനാക്കളെ
മാടിവിളിച്ചിടും ഗാനരമണൻ
അക്കൊച്ചു കാലടി തന്നിൽ ഞാൻ വച്ചീടും
മൽക്കൊച്ചു മാലയിതു തോഴിമാരേ (മാല...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts