വിജയം വിജയം (ഇന്ദ്രധനുസ്സു് )
This page was generated on April 28, 2024, 9:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ ,അമ്പിളി രാജശേഖരൻ ,ലീന പത്മനാഭൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബാലൻ കെ നായർ ,പ്രേം നസീര്‍ ,റീന എം ജോൺ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:59.

വിജയം വിജയം സഖാക്കളേ
വിജയ വിളംബര കാഹളം
(വിജയം വിജയം....) - 2
ലല ലാല ലാല ലാല ലലലാ

ചാട്ടവാറുകൾക്കെതിരെ
ചാണക്യതന്ത്രത്തിനെതിരെ
വീറോടെ പൊരുതി ജയിച്ചു
വർഗ്ഗവീര്യം നമ്മെ നയിച്ചു
(ചാട്ടവാറുകൾക്കെതിരെ....)
ചോരയും ജീവനും നല്കി നേടിയ ജന്മാവകാശം - 2
തേർവാഴ്ച്ചയ്ക്കിരയാക്കില്ല ഞങ്ങൾ
തേയിലക്കാടിന്റെ മക്കൾ
ഞങ്ങൾ തേയിലക്കാടിന്റെ മക്കൾ
(വിജയം വിജയം....) - 2

അന്ധകാരത്തിനെതിരെ അനീതി ഹസ്തത്തിനെതിരെ
അലയടിച്ചലയടിച്ചുയരും അഗ്നിസാഗരം ഞങ്ങൾ
(അന്ധകാരത്തിനെതിരെ....)
ഇരമ്പിമറിയും തിരയിൽ ഇരുൾ തുരുത്തുകളലിയട്ടേ
ഇടറിയ മാനം തെളിയട്ടേ ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 2
ഇന്ദ്രധനുസ്സുകൾ പൂക്കട്ടേ - 3
(വിജയം വിജയം....) - 2
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts